Monday, November 22, 2010

എന്താ ഒരു തലവര ...............




സത്യത്തില്‍ എനിക്കും അത്ഭുദമായി... പരീക്ഷക് പേരും മറ്റും പൂരിപ്പിക്കാന്‍ കഴിയാതെ എന്നോട് സഹായം ചോദിച്ച എന്റെ കൂടുകാരന്റെ ഇപ്പോഴത്തെ നില കണ്ടപ്പോള്‍. എല്ലാ പരീക്ഷക്കും ചോദ്യപേപ്പര്‍ അതെ പടി പകര്‍ത്തുകയാണ് മൂപ്പരുടെ പരിപാടി. ഞാനും വിചാരിച്ചു ഇത് അവന്‍ തന്നെയാണോ?. അവന്റെ അ പഴയ വീടിന്റെ സ്ഥാനത് പുതിയ ഇരുനില കെട്ടിടം. മുറ്റത്ത്‌ കാര്‍. ആകെ മാറിയിട്ടുണ്ട്. അവന്റെ അടുത്ത കൂടുകരോട് ചോതിച്ചപ്പോള്‍ ചെറിയ അസൂയയോടുകുടെ അവര്‍ പറഞ്ഞത് അവന്റെ തലവര നേരായി എന്നാണ്. പത്താം ക്ലാസ്സ്‌ തോറ്റ് കുറെ തെണ്ടിതിരിങ്ങു. പിന്നെ ഏതോ കുംബക്കാരന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ഒരു അറബിയുടെ വിശ്വസ്തനായ ജോലിക്കാരാണ്. ഇദു അത്ഭുദം തന്നെയാണ്. മലയാളം തന്നെ ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത എന്റെ കൂടുകാരന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അത്ഭുതം തോനിയില്ലന്കിലല്ലേ അത്ഭുതമുള്. സത്യത്തില്‍ അവന്റെ അയല്‍വാസിക് ഭയങ്കര അസുയ ഉണ്ടന്ന് എനിക്ക് സംസാരതില്‍നിന്നു മനസ്സിലായി . മലയാളിയല്ലേ അത് അങ്ങനയെ വരൂ. കേരളത്തിലവിടയന്കിലും അര്കന്കിലും ലോട്ടറി അടിച്ചു എന്നറിഞ്ഞാല്‍ ഒന്നുംതോനരില്ലന്കിലും തന്റെ അടുത്ത വീടിലെ അര്കന്കിലും ലോട്ടറി അടിച്ചുന്നു കേട്ടാല്‍ പലര്‍ക്കും അസ്വസ്ഥത തോന്നാറുണ്ട്. അതൊക്കെ പോട്ടെ, ഇനി എന്റെ പഴയ കൂടുകാരന്‍ എന്നെ കണ്ടാല്‍ തിരിച്ചറിയുമോ? പത്താം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ഞാന്‍ ഇതുവരെ അവനെ കണ്ടിട്ടില്ല. എന്തായാലും എന്താ അവന്റെ ഒരു തലവര ......