Saturday, April 25, 2015

ഒരു നൂറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാല്‍, 1915 ഏപ്രില്‍ 24ന് തുടക്കം കുറിച്ചതായി ആരോപിക്കപ്പെടുന്ന അര്‍മീനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ജര്‍മനിയും ഉള്‍പെടെയുള്ള രാജ്യങ്ങളും പോപിന്റെ നേതൃത്തത്തില്‍ അനുസ്മരണ സമ്മേളനം നടത്തി വിദ്വേഷത്തിന്‍െറ പഴയ മുറിപ്പാടുകള്‍ വീണ്ടും തുറന്നിടുന്ന ആചരണങ്ങള്‍ കൊണ്ട്, രണ്ടു നാഗരികതകള്‍ക്കിടയില്‍ അകല്‍ച്ചയുടെ ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.ഒന്നാം ലോകയുദ്ധകാലത്ത് ഉസ്മാനിയ്യ (ഓട്ടോമന്‍) ഭരണകൂടം നടത്തിയതായി പറയപ്പെടുന്ന കൂട്ടനരഹത്യ ലോകമെങ്ങും അനുസ്മരിക്കപ്പെടുമ്പോള്‍ അതിലടങ്ങിയ രാഷ്ട്രീയത്തോടും മതപക്ഷപാതിത്വത്തോടും തങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്ന ഉറച്ച നിലപാടിലാണ് തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടം.
യുദ്ധവേളയില്‍ അര്‍മീനിയക്കാരെ പോലെ പതിനായിരക്കണക്കിനു തുര്‍ക്കികളും കുര്‍ദുകളും അറബികളും മരണം വരിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം നേരിട്ട ദുരന്തത്തെ മാത്രം നൂറ്റാണ്ടിനുശേഷം ഉയര്‍ത്തിക്കാട്ടി മതവികാരം ആളിക്കത്തിക്കാനുള്ള ശ്രമം അംഗീകരിച്ചുതരാനാവില്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആധുനികതയുടെ അരുണോദയ വര്‍ഷമായി കൊട്ടിഘോഷിക്കപ്പെടാറുള്ള 1492ല്‍ സംഭവിച്ചത് ഫെര്‍ഡിനന്‍ഡ് രാജാവിന്‍െറയും ഇസബെല്ല രാജ്ഞിയുടെയും നേതൃത്വത്തില്‍ ക്രിസ്റ്റ്യന്‍ സ്പെയിനിന്‍െറ പിറവിക്കായി യഹൂദ, മുസ്ലിം പൗരന്മാരുടെ വംശവിച്ഛേദനമായിരുന്നു. ‘മതനിന്ദാ വിചാരണ’യുടെ (Inquisition) പേരില്‍ ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കി. അല്ളെങ്കില്‍ പിറന്നമണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കി. കോളനിവാഴ്ചയുടെ ചരിത്രം കൂട്ടക്കൊലകളുടെയും വംശവിച്ഛേദനത്തിന്‍േറതുമാണ്. അമേരിക്കയിലും ആസ്ട്രേലിയയിലും അവര്‍ ആധിപത്യം സ്ഥാപിച്ചത് അന്നാട്ടുകാരെ കൂട്ടമായി കൊന്നൊടുക്കിയാണ്.
ആഫ്രോ-ഏഷ്യന്‍ വന്‍കരയിലെ ആദിമനിവാസികളെ കാടന്മാരും രാക്ഷസന്മാരുമായി മുദ്രകുത്തി (നമ്മുടെ ഇന്ത്യ മഹാരാജ്യതുപോലും കൊലിനി വാഴ്ചയുടെ പേരില്‍ എത്രയോ പേര്‍ക് ജീവന്‍ നഷ്ടപെട്ടു നരകയാധന അനുഭവിക്കേണ്ടി വന്നു) ബ്രിട്ടനും ഫ്രാന്‍സും ഹോളണ്ടും പോര്‍ച്ചുഗലും സ്പെയിനുമൊക്കെ നടത്തിയ ‘എത്നിക് ക്ളെന്‍സിങ്ങി’നെ പോപ് എങ്ങനെയായിരിക്കും ന്യായീകരിക്കാന്‍ പോകുന്നത്? കേട്ടാല്‍ ചോരമരവിച്ചുപോവുന്ന ആ ക്രൂരതകളുടെ പേരില്‍ ആരായിരിക്കും മാപ്പ് ചോദിക്കാന്‍ പോകുന്നത്? വിസ്മൃതിയില്‍ ആണ്ടുകിടക്കുന്ന അത്തരം മാനുഷിക ദുരന്തങ്ങളെ കുഴിമാടത്തില്‍നിന്ന് മാന്തിയെടുത്ത് പുതിയ തലമുറക്കുമുന്നില്‍ നിരത്തുന്നതുകൊണ്ട് എന്തു നേടാന്‍; വിദ്വേഷത്തിന്‍െറ പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവര്‍ക്ക് അല്ലാതെ. അത് മനസ്സിലാക്കിയാണ് തുര്‍ക്കി പ്രസിഡന്‍റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതും അര്‍മീനിയന്‍ ഭരണാധികാരിയെ ഇസ്തംബൂളിലേക്ക് ക്ഷണിച്ച് സൗഹൃദത്തിന്‍െറ പുതിയ അധ്യായത്തിനു തുടക്കമിട്ടതും. അതുപോരാ എന്നു ശഠിക്കുമ്പോള്‍ അതിന്‍െറ കാരണം പരതേണ്ടത് മറ്റു രോഗങ്ങളിലാണ്. ലോകത്ത് സമാധാനം ഉണ്ടാകട്ടെ ..അതിനാണ് ലോക നേതാക്കള്‍ ശ്രമിക്കേണ്ടത്......