Sunday, February 12, 2012

ഒരു കാക്ക കഥ


കാക്ക ....... സത്യത്തില്‍ ഇ കാക്കയെ ആര്‍ക്കും ഇഷ്ടമില്ല. ഇ വൃത്തിക്കെട്ട കാക്ക , ഒന്ന് പോ കാക്കേ ... എന്നല്ലാം പലരും പറയുന്നട്ത് കേള്‍ക്കാറുണ്ട് . വൃത്തിയില്ലാത്ത ജീവിയായി പലരും കാക്കയെ കാണുന്നു. കന്നികണ്ടാതല്ലം കൊതി വലിച്.... പക്ഷെ യദാര്‍ത്ഥത്തില്‍ കാക്ക എത്ര നല്ല ജീവിയാണ് . ഒന്ന് ഓര്‍ത്തു നോക്ക്, കാക്ക ഒരു പരോപകരിയനെണ്ണ്‍ പറയാം . നമ്മുടെ വീട് മുറ്റത്തെ ചെപ്പു ചവറുകളും മറ്റും കൊത്തിയെടുത് അവിടെ വിടുതിയക്കുന്നത് കക്കയല്ലേ. പശുക്കളുടെയും മറ്റു കാലികളുടെയുമെല്ലാം പുറത്തു കയറിയിരുന്നു അതിന്റെ ശരീരത്തിലെ ചെള്ളും മറ്റും എടുത്ത് കൊടുക്കുന്നത് കണ്ടിട്ടില്ലേ.പിന്നെ ബലി കാക്കകളെ കുറിച്ച് കേട്ടിടില്ലേ ഹിന്ദു വിശ്വാസപ്രകാരം അവയ്ക്ക് ഭയങ്കര പ്രാധാന്യമുണ്ട്. പക്ഷെ ഇന്ന് നമ്മുടെ നാട്ടിലെ കാക്കകളുടെ എണ്ണം കുറഞ്ഞു  കുറഞ്ഞു വരുകയാണ്. അവയ്ക്കും വംശനാശം സംഭവിച്ചു കൊണ്ടിരിക്കയനെണ്ണ്‍ തോനുന്നു.
           രാവിലെ തന്നെ കാക്ക നമ്മുടെ മുറ്റത്തെ മരന്കൊമ്ബിലിരുന്നു ചാഞ്ഞും ചെരിഞ്ഞും നോക്കുന്നത് കണ്ടിട്ടില്ലേ...മുറ്റത്തെ മറക്കൊന്ബിലിരുന്നു കാക്ക ശബ്ധമുണ്ടാക്കുമ്പോള്‍ തന്നെ നമ്മള്‍ പറയും ഇന്ന് വിരുന്നുകാര്‍ വരുമെന്ന്. ഇ കക്കകല്കെങ്ങിനെയവോ ഇ വിവരം കിട്ടുനത് . പിന്നെ ഇ കാക്കകളുടെ പരസ്പര സ്നേഹവും ഐക്യവും ഒരു സംഭവം തന്നെയാണ്. മാനുഷന്മാര്‍ ഇതു കണ്ടുപടിക്കണം. ഒരു കാക്കയ്ക് എന്തങ്കിലും പറ്റി കഴിഞ്ഞാല്‍ കണ്ടിട്ടില്ലേ ആദ്യം ഒരെണ്ണം പിന്നെ പത്തു അങ്ങിനെ ഒരുപാട് ഒരുപാടെണ്ണം പറന്നു വരുന്നധ് കാണാം..ഒരിക്കെ എന്റെ ചെറുപ്പത്തില്‍ ഇതുപോലൊരു  കാക്ക സമ്മേളനം നടക്കുന്നതിന്റെ അടുത്തേക്ക് പോയതാണ് ഞാന്‍, ഒരു കാക്ക വന്നു തലയില്‍ കൊത്തിയതും കരഞ്ഞു കൊണ്ട് വീടിലേക്ക്‌ ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. അതിനു ശേഷം കുറച്ചു കാലം കാക്കയെ കനുന്നടെ പേടിയായിരുന്നു. 
              നമ്മുടെ കാക്കയുടെ  കുടുംബക്കാരായ കുയിലുകള്‍ കാക്കയുടെ കൂടിലന്‍ മുട്ടയിടുക ഇന്ന് കേട്ടിടുണ്ട്. പാവം കാക്കകള്‍ അവയുടെ മുട്ടയനെന്നു കരുതി അടയിരുന്നു വിരിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെപ്പോലെ തീറ്റ കൊടുത്തു വളര്‍ത്തുന്നു. ഭയങ്കര ബുധിശാലികളാണ് കാക്കകള്‍ ഇന്ന് പണ്ട് നെഴ്സരിയിലെ ടീച്ചര്‍ പറഞ്ഞത് ഒര്കുകയാണ്. ദാഹിച് വലഞ്ഞ കാക്ക ഒരു കുടത്തിലെ വെള്ളം കുടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അതിലേക്ക് ചെറിയ കല്ലുകള്‍ പരുക്കിയിട്ടു അങ്ങിനെ വെള്ളം പൊങ്ങി വന്നപ്പോള്‍ അത് കുടിച്ചു ദാഹം മാറ്റിയ കാക്കയുടെ കഥ കേട്ടിട്ടില്ലേ.......അതാണ് കാക്കേടെ ബുദ്ധി......
                  കണ്ടിട്ടില്ലേ കാക്കേടെ കുളി അത് കാണുന്നത് അത്ര നല്ലതെല്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. കാക്ക കുളിച്ചാല്‍ കൊക്കാകില്ല, കാക്കയ്ക്കും തന്‍ കുഞ്ഞു പോന്കുഞ്ഞു തുടങ്ങി പഴം ചൊല്ലും കാക്കയെ കുറിച്ചുണ്ട്................